ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ഡി4 മീഡിയയുടെ മുഖ്യ ലക്ഷ്യം. ഇതിന്നായി ഡിജിറ്റല്‍ മീഡിയയുടെ വിവിധ രൂപങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള സംവിധാനമൊരുക്കലാണ് പ്രധാന പ്രവര്‍ത്തനം. എന്തിനും എപ്പോഴും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഒരു തലമുറയാണ് വളര്‍ന്നു വരുന്നത്. വെബ് അധിഷ്ഠിത ജീവിതമെന്ന് വരെ വിശേഷിപ്പിക്കാവുന്ന അവസ്ഥ. അതിനാല്‍ തന്നെ ഡിജിറ്റല്‍ മീഡിയാ രംഗത്തും ഇന്റര്‍നെറ്റിലും ശക്തമായ സാന്നിധ്യമുണ്ടാവുക എന്നത് കാലഘട്ടത്തിന്റെ അനിവവാര്യതയാണെന്ന് ഡി4 മീഡിയാ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു. ‘ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ’ എന്നാണ് പൂര്‍ണരൂപം.
ഡി 4 മീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനവും അനുബന്ധമായി ഓഡിയോ, വീ ഡിയോ സ്റ്റുഡിയോയും ഹിറാ സെന്ററില്‍ സജ്ജമായി. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചതാണ് ഓഫീസ് സംവിധാനം .
For more Visit: www.d4media.in