ഐവ

ഇസ്‌ലാമിക് വിമന്‍സ്‌ അസോസിയേഷന്‍ ( ഐവ )

കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്ന വനിതകളുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി ലക്ഷ്യമാക്കി 20 വര്‍ഷമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രസ്ഥാനമാണ്‌ ഐവ. വനിതകളുടെ ധാര്‍മിക വികാസത്തിനും സംസ്‌കരണത്തിനും സര്‍ഗ വികാസത്തിനും ഉതകുന്ന രീതിയിലുള്ള വ്യവസ്ഥാപിതമായ പരിപാടികള്‍ ഐവ നടപ്പിലാക്കിവരുന്നു. ദൈവ പ്രോക്തമായ നൻമകളും മൂല്യങ്ങളും പുതിയ കാലത്തിന്റെ ഭാഷയിലും ശൈലിയും ജനങ്ങളിലേക്കെത്തിക്കുന്നതിന് സ്ത്രീ സമൂഹത്തെ പ്രാപ്‌തരാക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഐവ ഏറ്റെടുത്തിരിക്കുന്നത്.

ആഴ്‌ച തോറും കൂടിയിരുന്ന് സംസ്‌കരണ പ്രധാനമായ അജണ്ടകൾ നടപ്പിലാക്കി പഠിച്ചും പരിചയിച്ചും ആസൂത്രിതമായി മുന്നോട്ടുപോകുന്ന ഐവ കുവൈത്തിലെ വനിതകൾക്കിടയിലെ വേറിട്ട ഒരു സംഘം തന്നെയാണെന്ന് നിസംശയം പറയാവുന്നതാണ്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതകൾക്ക് വേണ്ടി പ്രത്യേകം ഖുർആൻ സ്റ്റഡി സെന്ററുകൾ നടത്തുകയും കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ഗേള്‍സ്‌ മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. മലര്‍വാടി ബാലസംഘത്തിന്റെ ബാനറിൽ ആഘോഷ സന്ദർഭങ്ങളിൽ കുട്ടികൾക്ക് വേണ്ടി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് അവരെ നൻമയുടെ പാതയിൽ ചേർത്തുനിർത്തുന്നതിൽ ഐവ നടത്തുന്നത് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.

നാട്ടില്‍ നിന്നും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ വിപുലമായ രൂപത്തിൽ നടത്തുന്ന വനിതാ സമ്മേളനങ്ങളിലൂടെ ആയിരക്കണക്കിന് വനിതകളുമായി ഐവ സംവദിച്ചുകൊണ്ടിരിക്കുന്നു.
സവിശേഷമായ സന്ദർഭങ്ങളിലും ഒഴിവ് ദിനങ്ങളിലും സൗഹൃദ സംഗമങ്ങൾ, ചര്‍ച്ച സമ്മേളനങ്ങൾ, സെമിനാറുകൾ, ആരോഗ്യ ബോധവത്കരണ ക്ളാസുകൾ, മെഡിക്കല്‍ സെമിനാറുകൾ, സംവാദങ്ങൾ, ഇഫ്ത്താര്‍ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ട് ഒരേ സമയം വനിതകളുടെ വൈജ്ഞാനിക വളർച്ചക്ക് ആക്കംകൂട്ടുകയും സമൂഹത്തോടുള്ള കടപ്പാടുകൾ നിറവേറ്റുകയും ചെയുന്ന ദ്വിമുഖ സാമൂഹ്യ ദൗത്യമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. ഒഴിവു സമയങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ തരത്തിലുള്ള പരിശീലനങ്ങൾ ഐവ സംഘടിപ്പിക്കാറുണ്ട്.

വിവിധ ഏരിയകളിലായി ഐവക്ക് കുവൈത്തിൽ 15 യൂണിറ്റുകൾ ഉണ്ട്. പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾക്ക് യൂണിറ്റുകൾ നേതൃത്വം നൽകുന്നു.

കേന്ദ്ര ഭാരവാഹികൾ

പ്രസിഡണ്ട് : നബീല നൗഷാദ്
ജനറൽ സെക്രട്ടറി : ആശ ദൗലത്
ട്രഷറർ : സബീന റസാഖ്
വൈസ് പ്രസിഡണ്ടുമാർ : മെഹബൂബ അനീസ്, മുബീന ഫിറോസ്
സെക്രട്ടറിമാർ : നജ്‌മ ശരീഫ്, സജ്‌ന സുബൈർ
അസിസ്റ്റൻ്റ് ട്രഷറർ : സിമി അക്ബർ

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist