കുവൈത്ത് : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പണ്ഡിതനുമായ സ്വാമി അഗ്‌നി വേശിന്റെ നിര്യാണത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംഘ് പരിവാര്‍ ഫാസിസത്തെ കൃത്യമായി തിരിച്ചറിയുകയും മതേതര മൂല്യങ്ങളുടെ പോരാട്ട ഭൂമിയില്‍ ജീവിതം അടയാളപ്പെടുത്തുകയും ജനാധിപത്യ ഇന്ത്യക്ക് വേണ്ടി ഉറക്കെ ശബ്ദിക്കുകയും ചെയ്ത അതുല്യ വ്യക്തിത്വമായിരുന്നു സ്വാമി അഗ്‌നിവേശ്. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹം ഫാസിസത്തോട് രാജിയാകാന്‍ വിസമ്മതിച്ച സന്യാസിവര്യന്‍ കൂടിയായിരുന്നു. സംഘ് പരിവാര്‍ ഫാസിസം അധികാര ശക്തിയായി മാറിയപ്പോള്‍ അതിനോട് നിര്‍ഭയനായി മുഖാമുഖം പൊരുതിയ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.