കുവൈത്ത് സിറ്റി: ഇരുപത്തി ആറു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഫര്‍വാനിയ ഗസ്സാലി യൂണിറ്റ് അംഗം ബഷീര്‍ പുല്ലമ്പലവന് കെ.ഐ.ജി ഫര്‍വാനിയ ഏരിയ സമിതി യാത്രയയപ്പ് നല്‍കി. ഏരിയ പ്രസിഡണ്ട് സി.പി.നൈസാം അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.ഐ.ജി കേന്ദ്ര പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു സംസാരിച്ചു. ഹിദായത്തുല്ല, പി.ടി.ശരീഫ്, ടി.എം.ഹനീഫ, അബ്ദുല്‍ വാഹിദ്, ഷാനവാസ് തോപ്പില്‍, പി.ടി.ശാഫി, ഫിറോസ് ഹമീദ്, നയീം, ലായിക് അഹമ്മദ്, അനീസ് അബ്ദുല്‍ സലാം, അബ്ദുല്‍ റസാഖ് നദ് വി, അല്‍ത്താഫ്, യൂ.അഷ്‌റഫ്, അബ്ദുല്‍ മജീദ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബഷീര്‍ പി.വേങ്ങര മറുപടി പ്രസംഗം നിര്‍വഹിച്ചു. ദീര്‍ഘ കാലമായി നാഷണല്‍ കണ്‍സ്ട്രക്ഷന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ പ്രക്യുപ്‌മെന്റ് ഇന്‍ചാര്‍ജ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു മലപ്പുറം വേങ്ങര സ്വദേശിയായ ബഷീര്‍ പുല്ലമ്പലവന്. കെ.ഐ.ജി ഫര്‍വാനിയ ഗസ്സാലി യൂണിറ്റ് പ്രസിഡന്റ്, ഏരിയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.