കുവൈത്ത് : കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്‌ച നടത്തി. കോവിഡ് കാലത്ത് നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളടക്കം കെ. ഐ. ജി. യുടെ ബഹുമുഖമായ പ്രവർത്തനങ്ങൾ നേതാക്കൾ അംബാസിഡർക്ക് വിശദീകരിച്ചു.
കോവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന് അംബാസിഡറുടെയും എംബസിയുടെയും ഇടപെടലുകൾ വളരെയധികം സഹായകരമാകുകയും ആത്‌മ വിശ്വാസം നൽകുകയും ചെയ്‌തുവെന്ന് നേതാക്കൾ അനുസ്‌മരിക്കുകയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടുള്ള ധർമം യഥാവിധി നിർവഹിക്കുന്ന സ്ഥാനപതിയുടെ സൗഹാർദപരമായ സമീപനത്തെ സംഘം അഭിനന്ദിക്കുകയും ചെയ്‌തു.
കേന്ദ്ര പ്രസിഡണ്ട് ഫൈസൽ മഞ്ചേരി, വൈസ് പ്രസിഡണ്ട് പി ടി ശരീഫ്, ജനറൽ സെക്രട്ടറി പി ടി ഷാഫി, സെക്രട്ടറി മനാഫ് കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങളായ എസ് എ പി ആസാദ്, കെ. വി. മുഹമ്മദ് ഫൈസൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.