കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുവാറ്റുപുഴ സ്വദേശി ബഷീര്‍ മൈദീന് കെ.ഐ.ജി. ഖൈത്താന്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് പരിപാടിക്ക് ഖൈത്താന്‍ യൂണിറ്റ് പ്രസിഡണ്ട് പി. പി. അന്‍സാര്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റസാഖ്നദ്‌വി, ഫിറോസ് ഹമീദ്, പി.ടി.ഷാഫി, സി.പി. നൈസാം, അന്‍സാര്‍, എസ്.എം.ബഷീര്‍, കെ. വി. നൗഫല്‍, മുസ്തഫ, ജാഫര്‍, ഷിബു മുഹമ്മദ്, നിഷാദ്, ടി. കെ. ഷബീര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.
ബഷീര്‍ മൈദീന്‍ മറുപടി പ്രസംഗം നിര്‍വഹിച്ചു. കെ.വി. നൗഫല്‍ ഖുര്‍ആന്‍ പാരായണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് പി.പി. അന്‍സാര്‍ ബഷീര്‍ മൈദീന് ഉപഹാരം സമര്‍പ്പിച്ചു.