അബൂഹലീഫ : ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ നടത്തിയ പരീക്ഷയില്‍ അബൂഹലീഫ ഏരിയയില്‍ നിന്ന് വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം നടത്തി. വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖറ അധ്യായത്തിന്റെ അവസാന ഭാഗത്തെ അടിസ്ഥാനമാക്കി കേരള ഇസ്ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി നടത്തിവന്നിരുന്ന കോഴ്സിന്റെ ഭാഗമായാണ് പരീക്ഷ നടന്നത്.
പരീക്ഷയില്‍ പി. കെ. നവാസ്, കെ. എം. ഹാരിസ്, മുഹമ്മദ് മുബാറക്, സുഫിയ സാജിദ്, ഷെമീന അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ഏരിയയില്‍ നിന്ന് ഒന്നാം സ്ഥാനം നേടി വിജയിച്ചത്.
കൊറോണ മുന്‍കരുതലുകളുടെ ഭാഗമായി വിജയികളുടെ വീടുകളില്‍ പോയി സമ്മാനങ്ങള്‍ നല്‍കി. കെ. ഐ.ജി. ഏരിയ പ്രസിഡണ്ട് അബ്ദുല്‍ ബാസിത്, സെക്രട്ടറി ഷംസീര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കണ്‍വീനര്‍ നിയാസ് ഇസ്ലാഹി എന്നിവര്‍ സമ്മാനദാനം നടത്തി.