ഫർവാനിയ : സൂറത്തുൽ ബഖറ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെൻ്റർ കേന്ദ്ര തലത്തിൽ നടത്തിയ ഓൺലൈൻ പരീക്ഷയിൽ മുഴവൻ മാർക്കും നേടി ഒന്നാമതെത്തിയ ഫർവാനിയ ഏരിയയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സീമന ഹഷീബ്, ഷഹല ഫെബിൻ, നൂറ അബദുൽ റഊഫ്, സഹ്ല നബീൽ, നാദിയ മുനീർ, മുബീന ഫിറോസ്, മുഹ്സിന ആമിർ എന്നിവരാണ് ഏരിയയിലെ വിജയികൾ.
ഏരിയ പ്രസിഡണ്ട് സി പി മുഹമ്മദ് നൈസാം സമ്മാനങ്ങൾ വിതരണം നടത്തി.
ഖുർആൻ സ്‌റ്റഡി സെന്റർ കൺവീനർ അബ്ദുൽ വാഹിദ്, ഏരിയ സെക്രട്ടറി ഷാനവാസ്, ട്രഷറർ ഹനീഫ ടി .എം എന്നിവർ സമ്മാന വിതരണത്തിൽ സംബന്ധിച്ചു