മെഹ്ബൂല : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അബ്‌ദുൽ നാസർ ഒടിയാരിക്ക് കേരള ഇസ്‌ലാമിക് ഗ്രൂപ് മെഹ്ബൂല നോർത്ത് യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 46 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് തലശേരി പെരിങ്ങത്തൂർ സ്വദേശിയായ അബ്‌ദുൽ നാസർ നാട്ടിലേക്ക് പോകുന്നത്.
യോഗത്തിൽ അബൂഹലീഫ ഏരിയ സെക്രട്ടറി ഷംസീർ, പി. സമീർ മുഹമ്മദ്, പി. കെ. ഖാലിദ്, ഇ. എച്ച്. സുനീർ, സാജിദ് റഹ്‌മാൻ. എം കെ. നജീബ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. അബ്‌ദുൽ നാസർ മറുപടി പ്രസംഗം നടത്തി. അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് ഉപഹാരം സമ്മാനിച്ചു.
മെഹ്ബൂല സുസ്‌മിതത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് എഞ്ചിനീയർ എം ഐ മുഹമ്മദ് നസീം അധ്യക്ഷത വഹിച്ചു. പി കെ ഖാലിദ് ഖുർആൻ പാരായണം നടത്തി. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു.