കുവൈത്ത്: പ്രമുഖ സാമൂഹ്യ പ്രവർത്തകനും കെ. കെ. എം. എ. രക്ഷാധികാരിയുമായ സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പാവങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിൽക്കുകയും പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി യജ്ഞിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. നൂതനമായ ആശയങ്ങളും പദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാൻ നേതൃത്വം കൊടുത്ത അദ്ദേഹം പ്രവാസി സമൂഹത്തെ സ്വാശ്രയ ബോധമുള്ളവരാക്കുന്നതിൽ കർമ്മ നിരതനായിരുന്നു. അദ്ദേഹം നേതൃത്വം കൊടുത്ത സംരംഭങ്ങളിലൂടെ നാട്ടിലും കുവൈത്തിലുമുള്ള ഒട്ടനവധി ജനങ്ങളാണ് ഗുണ ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സംശുദ്ധമായ ജീവിതം കൊണ്ടും സമർപ്പണം കൊണ്ടും പ്രവാസ ലോകത്ത് ജീവിതം അടയാളപ്പെടുത്തിയ സഗീർ തൃക്കരിപ്പൂർ മുഴുവൻ ജനവിഭാഗങ്ങൾക്കും മാതൃകയാണ്.