കുവൈത്ത് : കനിവ് സോഷ്യൽ റിലീഫ് സെൽ ജംഇയ്യത്തുൽ ഇൻസാൻ അൽ ഖൈറുമായി സഹകരിച്ച് റമദാൻ ഭക്ഷണ സാധനങ്ങളുടെ 600 കിറ്റുകൾ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്‌തു. അരി, പഞ്ചസാര, ഉപ്പ്, ചായപ്പൊടി, പാൽ, മൈദ, പരിപ്പ്, ഓയിൽ, റവ, ചിക്കൻ, മക്രോണി എന്നിവ അടങ്ങിയതാണ് കിറ്റ്. ഫഹാഹീൽ, അബൂഹലീഫ, ഫർവാനിയ, ജലീബ്, സാൽമിയ, കുവൈത്ത് സിറ്റി, റിഗ്ഗഇ എന്നിവിടങ്ങളിൽ താമസിക്കുന്ന ജോലിയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്കും തുഛമായ വരുമാനക്കാരായവർക്കുമാണ് പ്രധാനമായും കിറ്റുകൾ വിതരണം ചെയ്‌തത്.
കിറ്റ് വിതരണത്തിന് പബ്ളിക് റിലേഷൻ കൺവീനർ അബ്‌ദുൽ റസാഖ് നദ്‌വി, ജനറൽ സെക്രട്ടറി പി. ടി. ഷാഫി, നൈസാം, ഹാരിസ്, ഫൈസൽ അബ്‌ദുല്ല, മുകസിത്, നഈം, ഹശീബ്, ഷാനവാസ്, നിഷാദ് ഇളയത്, ഷാഹിദ്, അബ്‌ദുൽ ബാസിത്, ഷംസീർ, സക്കരിയ, നവാസ്, അലി അക്ബർ, സലിം പടന്ന, മുഹമ്മദ് സാദിഖ്, സി കെ. അഹ്‌മദ്, യുസുഫ്, ഫൈസൽ, അഫ്‌സൽ, റഫീഖ്, ആരിഫലി, സകരിയ, ഫാറൂഖ്, അബ്‌ദുൽ ഷുക്കൂർ വണ്ടൂർ, സി കെ. ഷാജഹാൻ, അബ്‌ദുൽ ബാസിത്, സിറാജ് അബൂബക്കർ, സലാം, റുഷ്‌ദിൻ അമീർ, നൂറുദ്ധീൻ, ഷഫീർ, അജ്‌മൽ, അറാഫത്, അബ്ദുൽ അസീസ്, മുഹമ്മദ് ഫഹീം എന്നിവർ നേതൃത്വം നൽകി.