കുവൈത്ത് : ഇസ്‌ലാമിക വിഷയങ്ങളിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കേരള ഇസ്‌ലാമിക് ഗ്രൂപ് (കെ.ഐ.ജി.) വെള്ളിവെളിച്ചം ചോദ്യോത്തര പരിപാടി സംഘടിപ്പിച്ചു. ശ്രോതാക്കളിൽ നിന്ന് മുൻകൂട്ടി ലഭിച്ച ചോദ്യങ്ങൾക്ക് പരിപാടിയിൽ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, അനീസ് അബ്‌ദുൽ സലാം എന്നിവരടങ്ങുന്ന പാനൽ മറുപടി നൽകി. കർമങ്ങളുടെ ഉദ്ദേശ്യം, സക്കാത്ത്, രാത്രി നമസ്‌കാരങ്ങൾ തുടങ്ങിയ ചോദ്യങ്ങൾക്കാണ് പണ്ഡിതൻമാർ മറുപടി നൽകിയത്.
ഓൺലൈനിൽ കെ. ഐ. ജി. യൂട്യൂബ് ചാനലിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ നിയാസ് ഇസ്‌ലാഹി മോഡറേറ്ററായിരുന്നു. വെള്ളിവെളിച്ചത്തിന്റെ ആദ്യ എപ്പിസോഡാണ് കഴിഞ്ഞ ദിവസം നടന്നത്. റമദാനിലെ എല്ലാ വെള്ളിയാഴ്‌ചകളിലും എന്ന കെ. ഐ. ജി. യൂട്യൂബ് ചാനലിൽ ഈ പരിപാടി ഉച്ചക്ക് 1 മണിക്ക് പ്രക്ഷേപണം തുടരും. ജസീൽ, അംജദ് അഹ്‌മദ് എന്നിവർ സാങ്കേതിക സഹായം നൽകി.