കുവൈത്ത് : ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഗേൾസ് വിംഗ് അബ്ബാസിയ ഏരിയ കുട്ടികൾക്ക് വേണ്ടി ഖുർആൻ മനഃപാഠ മത്സരം സംഘടിപ്പിച്ചു. വാഖിഅ അധ്യായം അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ ഫാത്തിമ ഹനീന സുമൻ, ആയിഷ തസ്‌ഫിയ, മറിയം ശദ കുന്നിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി.മിസ്‌ന സൈനബ്, റിദ റാഷിദ്, മൻഹ സുനീർ, റഷ ഖദീജ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഓൺലൈനിൽ നടത്തിയ മത്സരത്തിന് അർഷിദ അബ്‌ദുൽ ഖാദർ, തസ്‌നീം എന്നിവർ വിധികർത്താക്കളായിരുന്നു.