കുവൈത്ത് : യു പി യിൽ തടവിലാക്കപ്പെട്ട് കോവിഡ് ബാധിതനായ മലയാളി പത്ര പ്രവർത്തകൻ സിദ്ധീഖ് കാപ്പന് വിദഗ്‌ധ ചികിത്സക്ക് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട സർക്കാരുകൾ തയാറാകണമെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവന ആവശ്യപ്പെട്ടു.
വ്യാജമായ ആരോപണങ്ങൾ കെട്ടിച്ചമച്ച് അന്യായമായി തടവിലാക്കപ്പെട്ട സിദ്ധീഖ് കാപ്പൻ തടവറക്കുള്ളിൽ മനുഷ്യത്വ വിരുദ്ധമായ ക്രൂരതകൾക്കിരയായിക്കൊണ്ടിരിക്കുകയാണ്. നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണ് കാപ്പൻ സംഭവത്തിൽ പ്രകടമാകുന്നത്. കാപ്പനെതിരിലും മറ്റനേകം സാമൂഹ്യ പ്രവർത്തകർക്കെതിരിലും രാജ്യത്ത് നടക്കുന്ന കടുത്ത അനീതിക്കെതിരെ ശബ്‌ദിക്കുവാനും നീതി ലഭ്യമാക്കി മോചനത്തിന് വഴിയൊരുക്കുവാനും വേണ്ടി മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ടതാണ്.