കുവൈത്ത് സിറ്റി: റമദാൻ 10 മുതൽ 20 വരെ നീണ്ടു നിന്ന കെ.ഐ.ജി ഫർവാനിയ ഏരിയ സംഘടിപ്പിച്ച വാട്‌സ്ആപ്പ് ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വഹീദ ഫൈസൽ ഒന്നാം സ്ഥാനവും, ഫർസാന അഫ്‌സൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സാദിയ നൈസാം മൂന്നാം സ്ഥാനത്തിന് അർഹയായി. റസീന മൊഹ്‌യുദ്ദീൻ, അഫ്‌സൽ ഉസ്മാൻ, മുഹ്‌സിന ആമിറലി എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. കെ.ഐ.ജി. കേന്ദ്ര പ്രസിഡണ്ട് ഫൈസൽ മഞ്ചേരിയുടെ ഒന്നാമത്തെ ചോദ്യത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിൽ ദിവസേന അഞ്ചു ചോദ്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഏരിയ പ്രസിഡന്റ് സി.പി.നൈസാം സമിതി അംഗങ്ങൾ ആയ അബ്ദുൽ റസാക്ക് നദ് വി, എം.എ. ഖലീൽ, സിജിൽ ഖാൻ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. പത്തു ദിവസത്തെ മത്സരത്തിന് ശേഷം നടന്ന സമാപന പരിപാടി കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവൂർ ഉദ്‌ഘാടനം നിർവഹിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്‌തു. പ്രോത്സാഹന സമ്മാനത്തിന് അർഹരായവരെ വൈസ് പ്രസിഡന്റ് പി.ടി ശരീഫ് പ്രഖ്യാപിച്ചു. ക്വിസിന് സിജിൽ ഖാൻ നേതൃത്വം നൽകി.