കുവൈത്ത് സിറ്റി : കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയയുടെ നേതൃത്വത്തിൽ റമദാനിൽ ഓൺലൈനിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗൂഗിൾ ഫോമിൽ 30 മിനിറ്റിൽ അവസാനിക്കുന്ന 35 ചോദ്യങ്ങളടങ്ങുന്ന മത്സരത്തിൽ സ്ത്രീ പുരുഷ പ്രായ ഭേദമന്യേ ഇരുനൂറിലധികം പേർ പങ്കെടുത്തു. മത്സരത്തിൽ 18 പേർ മുഴുവൻ മാർക്കും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഖുർആൻ പാരായണ മത്സരവും സംഘടിപ്പിച്ചു. പ്രത്യേകം സംഘടിപ്പിച്ച അനുമോദന സദസിൽ മത്സര വിജയികളെ കേന്ദ്ര കമ്മിറ്റി അംഗം നിയാസ് ഇസ്‌ലാഹി പ്രഖ്യാപിക്കുകയും അനുമോദിക്കുകയും ചെയ്‌തു. അനുമോദന യോഗത്തിൽ ഏരിയ പ്രസിഡണ്ട് യുസുഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഷിദ് ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ അരിഫലി ഒറ്റപ്പാലം നന്ദി രേഖപ്പെടുത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം നടത്തും.