കുവൈത്ത് : കോമ്പസ് എന്ന തലക്കെട്ടില്‍ ഗള്‍ഫിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എസ് ഐ ഒ കേരള സംഘടിപ്പിച്ച ഗള്‍ഫ് സ്റ്റുഡന്‍സ് ക്യാമ്പില്‍ നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അദ്നാന്‍ സഊദ് രണ്ടാം സ്ഥാനവും ഫിസാന്‍ അബ്ദുല്‍ ഖാദര്‍ മൂന്നാം സ്ഥാനവും നേടി വിജയികളായി. കുവൈത്തിന് പുറമെ സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ഇവര്‍ വിജയികളായത്. ഇരുവരും ഫഹാഹീല്‍ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയ വിദ്യാര്‍ത്ഥികളാണ്. അദ്നാന്‍ സഊദ് കൊച്ചി സ്വദേശികളായ നിയാസ് ഇസ്ലാഹി സുമയ്യ ദമ്പതികളുടെ രണ്ടാമത്തെ മകനും ഫിസാന്‍ കണ്ണൂര്‍ സ്വദേശികളായ അബ്ദുല്‍ ഖാദര്‍ ഷമീന ദമ്പതികളുടെ മൂത്ത മകനുമാണ്. വിജയികളെ കെ. ഐ. ജി. പ്രസിഡണ്ട് ഫൈസല്‍ മഞ്ചേരിയും വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ് നദ്വിയും പ്രത്യേകം അഭിനന്ദിച്ചു.