സാൽമിയ : ഹെവൻസ് ഖുർആൻ പാഠ്യ പദ്ധതിയുടെ ഭാഗമായി മദ്‌റസയിൽ നിന്ന് ഖത്‍മുൽ ഖുർആൻ നടത്തിയ കുട്ടികളെ അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ച് ആദരിച്ചു. യഷ്‌ന അക്ബർ അലി , യുംന അക്ബർ അലി, ആലിയ ഇൽഹാം ഹാഷിം, ഷമാഈൽ അബുൽ അഅലാ, മുഹമ്മദ് മിദാൻ, ആമിന സംറ, ദിയ റഊഫ്, യുസ്‌റ സെമിൻ, മൻഹ റിയാസ്, മുഹമ്മദ് ഇസ്ഹാൻ ഷിറാസ്, ജഹാൻ ജെന്ന, അഹ്‌മദ് ഷിബിലി, അനൗമ് ശരീഫ ഹാഷിം തുടങ്ങിയ കുട്ടികളെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. ഇതിനകം സാൽമിയ ബ്രാഞ്ചിൽ നിന്ന് ഇരുപതിലേറെ വിദ്യാർഥികളാണ് പൂർണമായ ഖുർആൻ പാരായണം പൂർത്തീകരിച്ചത്.
കെ. ഐ. ജി. ജനറൽ സെക്രട്ടറി പി ടി ഷാഫി, പി ടി എ പ്രസിഡണ്ട് അബ്‌ദുൽ റൗഫ്, സെക്രട്ടറി ഷിഹാബ്, കെ. ഐ. ജി. സാൽമിയ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ഷുക്കൂർ വണ്ടൂർ, സെക്രട്ടറി ആസിഫ് ഖാലിദ്, അഡ്‌മിനിസ്ട്രേറ്റർ റുഷ്‌ദിൻ അമീർ എന്നിവർ ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സജ്‌ന ശിഹാബ്, ജസീറ ശിഹാബ് എന്നിവർ നേതൃത്വം നൽകി. പി ടി എ സെക്രട്ടറി ഷിഹാബ് സ്വാഗതം പറഞ്ഞു. യുംന അക്ബർ അലി ഖുർആൻ പാരായണം നടത്തി.