കുവൈത്ത് സിറ്റി: വ്യാപാരിയും കലാകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ഫൈസൽ വിന്നേഴ്സിന്റെ നിര്യാണത്തിൽ കെ.ഐ.ജി. കുവൈത്ത് അനുശോചിച്ചു. കലയെ അതിരറ്റ് സ്നേഹിക്കുകയും കലാ സംരംഭങ്ങളെ കലവറയില്ലാതെ പിന്തുണക്കുകയും ചെയ്ത അനുഗ്രഹീത വ്യക്തിത്വമായിരുന്നു അന്തരിച്ച ഫൈസൽ വിന്നേഴ്‌സ്. കെ.ഐ.ജി. കുടുംബാംഗമായിരുന്ന അദ്ദേഹത്തിന്റെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്തുള്ള സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കെ.ഐ.ജി. അനുശോചനക്കുറിപ്പിൽ പറഞ്ഞു.