ഫഹാഹീൽ : കെ. ഐ. ജി. ഫഹാഹീൽ സിറ്റി യൂണിറ്റ് പ്രവർത്തകനും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നൊച്ചാട് സ്വദേശിയുമായ തേവരത്ത് അബ്‌ദുൽ അസീസ് (48) നാട്ടിൽ നിര്യാതനായി. കോവിഡ് പിടിപെട്ട് ഒരാഴ്‌ചയിലേറെയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോയത്. 14 വർഷത്തോളം കുവൈത്തിൽ ഉണ്ടായിരുന്ന അദ്ധേഹം ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയയിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ സീനത്ത്, മക്കൾ ഹസനുൽ ബന്ന, ജുമാന ഹസിൻ. ഉമ്മ മറിയുമ്മ, പിതാവ് പരേതനായ കലന്തർ. സഹോദരന്മാർ കുഞ്ഞമ്മദ്, അബൂബക്കർ. സഹോദരിമാർ ആയിഷ, നബീസ, ഉമയ്യ.