കുവൈത്ത് : സൗഹൃദ വേദി അബൂ ഹലീഫ ഏരിയ ഈദ് ഓണം സുഹൃദ് സംഗമം സംഘടിപ്പിച്ചു.
ഓണം ജീവിതാനുഭവങ്ങൾ എന്ന തലക്കെട്ടിൽ പ്രമുഖ ഓങ്കോളജിസ്റ്റും കോഴിക്കോട് എം വി ആർ ഹോസ്‌പിറ്റൽ മെഡിക്കൽ ഡയറക്റ്ററുമായ ഡോക്ടർ നാരായണൻകുട്ടി വാരിയർ മുഖ്യ പ്രഭാഷണം നടത്തി
കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ഈദ് സന്ദേശം നൽകി. കൊച്ചിൻ കലാ കൂട്ടായ്‌മ അംഗങ്ങളായ സിറാജ്, സ്വാലിഹ, ആലിയ എന്നിവരും അഭയ് സുരേഷ്, ജീവ സുരേഷ്, ഷഹ്‌വ ഷബിൻ എന്നിവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റഫീഖ് ബാബു ഓൺ ലൈൻ ക്വിസ് നടത്തി. ഓൺലൈനിൽ സൂം പ്ലാറ്റ് ഫോമിൽ നടന്ന സംഗമത്തിൽ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീജിത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അബ്‌ദുൽ ബാസിത് സ്വാഗതവും കൺവീനർ സമീർ മുഹമ്മദ് നന്ദിയും പറഞ്ഞു