കുവൈത്ത് സിറ്റി : അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ ബ്രാഞ്ച് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോൽസവം കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കേന്ദ്ര വൈസ് പ്രസിഡണ്ട് പി ടി ശരീഫ് ഉത്‌ഘാടനം ചെയ്‌തു. മദ്‌റസ പ്രിൻസിപ്പൽ എം. കെ. നജീബ്, വൈസ് പ്രിൻസിപ്പൽ എ സി മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. കെ. ഐ. ജി. ജനറൽ സെക്രട്ടറി പി. ടി. ഷാഫി, അബുഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത് പാലാറ, ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിക് യുസുഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹെവൻസ് പാഠ്യ പദ്ധതിയിൽ പഠനം നടത്തുന്ന സ്‌കൈ ക്ളാസുകളിലെ റിഷിൽ, അമൽ സാറ, ഇലാൻ, ഇനാം, ലവൈസ, മിൻഹ, നുറൈസ്, സയാൻ തുടങ്ങിയ കുട്ടികൾ ഖുർആൻ പാരായണം നടത്തി. അബാൻ, ഹാസിം, മറിയം, സുഹ, ഹാതിം, ഇഷ, റയ്യാൻ തുടങ്ങിയ കുട്ടികൾ നിത്യ ജീവിതത്തിലെ വിവിധ പ്രാർത്ഥനകൾ അവതരിപ്പിച്ചു. മിൻഹ, സൽഹ, ഷെസ സമീർ തുടങ്ങിയ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.
ഓൺലൈനിൽ സൂം പ്ളാറ്റ്ഫോമിലൂടെ നടത്തിയ പരിപാടിയിൽ പി. ടി. എ. പ്രസിഡണ്ട് സയാം ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബിർ സ്വാഗതവും സിറിൻ ജംഷീദ് ഖിറാഅത്തും നടത്തി. നിയാസ് ഇസ്‌ലാഹി സമാപന പ്രസംഗം നടത്തി. അധ്യാപകരായ ഉസാമ അബ്‌ദുൽ റസാഖ്, ഡാനിഷ്, നൂറ, ജസീറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.