കുവൈത്ത് : കേരള ഇസ്‌ലാമിക് ഗ്രൂപ് ജന സേവന വിഭാഗമായ കനിവ് സോഷ്യൽ റിലീഫ് സെൽ നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമായി 3000 ചിക്കനും 450 കിലോ ബീഫും പ്രവാസി തൊഴിലാളികൾക്കിടയിൽ വിതരണം നടത്തി. കൊറോണ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷണ സാധനങ്ങൾ നൽകി നടത്തുന്ന ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നമ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് കനിവ് മാംസാഹാരങ്ങളുടെ കിറ്റുകൾ നൽകിയത്. ഫർവാനിയ, സാൽമിയ, ജലീബ്, അബൂഹലീഫ, മെഹ്ബൂല, ഫഹാഹീൽ, മംഗഫ്, റിഗ്ഗഇ, ശർഖ്, ജഹ്റ, അംഗാറ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന പ്രധാനമായും താഴ്ന്ന വരുമാനക്കാരായ മലയാളികളും ഇതര ദേശക്കാരുമാണ് കിറ്റുകളുടെ ഗുണഭോക്താക്കളായത്. നേരത്തെ കനിവ് 960 പേർക്ക് 3 കിലോ വീതമുള്ള ആട് മാംസവും അരി, പഞ്ചസാര, മൈദ, ചായപ്പൊടി, പരിപ്പ്, ഉപ്പ്, കടല, മക്രോണി തുടങ്ങിയ സാധനങ്ങളടങ്ങിയ 400 ഫുഡ് കിറ്റുകളും വിതരണം നടത്തിയിരുന്നു.
വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് മുഹമ്മദ് നൈസാം, മുഹമ്മദ് നൗഫൽ, സാബിഖ് യൂസുഫ് , സലാഹുദ്ധീൻ, സിജിൽ, ആസിഫ്, ഹശീബ്, ഫാറൂഖ്, ഫൈസൽ, അബ്‌ദുൽ റഹ്‌മാൻ, റഈസ്, റഷീദ്, അംജദ്, എം കെ. നജീബ്, ഫൈസൽ കാപ്പാട്, വി. കെ. താജുദ്ധീൻ, നിയാസ് ഇസ്‌ലാഹി, അമീർ, അബ്‌ദുല്ല തടത്തിൽ, യൂനുസ് കാനോത്ത്, മുനീർ, മുഹമ്മദ് റഫീഖ്, മുഹമ്മദ് അസ്‍ലം പാനൂർ, ഷാ അലി, അഫ്‌സൽ അബ്‌ദുല്ലാഹ്, സകരിയ, ആരിഫലി, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.