കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫർഫാനിയ ബ്രാഞ്ച് പുതിയ അധ്യയന വർഷത്തെ പ്രവേശനോൽസവം സംഘടിപ്പിച്ചു. കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. സെക്രട്ടറി ഷിബു മുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പർ സനൂജ റഹ്മാൻ, കെ.ഐ.ജി. ഫർവാനിയ ഏരിയ വിദ്യാഭ്യാസ ബോർഡ് പ്രതിനിധി എൻ. സി. അഫ്‌സൽ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഹെവൻസ് പാഠ്യപദ്ധതിയിൽ പഠനം നടത്തുന്ന സ്കൈ ക്ലാസുകളിലെ ഐറിൻ ആയിഷ, ഇഫ്ഫ ഷഹീൻ, ഹന മുഹമ്മദ്, അസിദ അസ്മ, ഹയ മെസ്ബ, ഷെസിൻ, ആയിഷ ഹിസ, നിഹാൽ കെ. എം, അയാൻ മുഹമ്മദ് തുടങ്ങിയ കുട്ടികൾ ഖുർആൻ പാരായണവും ലീൻ സൈനബ്, ഹൈമി അഫ്സൽ ഖാൻ, അസാൻ ഹാദി, ഹിഫ ഫാത്തിമ, ജസ മെഹ്‌റിൻ, ആദിൽ മുൻതസിർ, നാദിയ നൈസാം, നവാർ ഷഹീൻ, അർമാൻ അലി, മുഹമ്മദ് സിനാൻ തുടങ്ങിയ കുരുന്നുകൾ പ്രാർത്ഥനകളും അവതരിപ്പിച്ചു.
ഓൺലൈനിൽ സൂം പ്ളാറ്റ് ഫോമിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഹുദൈഫ ബിൻ അൻസിൽ ഖുർആൻ പാരായണവും ഫർഫാനിയ ഏരിയ പ്രസിഡണ്ട് സി പി മുഹമ്മദ് നൈസാം സ്വാഗതവും പറഞ്ഞു. കെ.ഐ.ജി. ജനറൽ സെക്രട്ടറി പി.ടി. മുഹമ്മദ് ഷാഫി സമാപന പ്രസംഗം നടത്തി .