സാൽമിയ : ഹിജ്‌റ പുതുവർഷാരംഭത്തോടനുബന്ധിച്ച് കേരള ഇസ്‌ലാമിക് ഗ്രൂപ് സാൽമിയ ഏരിയയും കുവൈത്ത് സിറ്റി ഏരിയയും സംയുക്തമായി ഇസ്‌ലാമിക പഠന സംഗമം സംഘടിപ്പിച്ചു. “ഹിജ്‌റ – സമകാലീന വായന” എന്ന തലക്കെട്ടിൽ മുഹമ്മദ് ഷിബിലിയും “മുഹറം – പ്രതീക്ഷയുടെ മാസം” എന്ന വിഷയത്തിൽ അമീൻ വടുതലയും ക്ളാസുകൾ നടത്തി.
ഓൺലൈനിൽ സൂം ആപ്ളിക്കേഷൻ വഴി നടത്തിയ സംഗമത്തിൽ കെ.ഐ.ജി. കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. കുവൈത്ത് സിറ്റി ഏരിയ പ്രസിഡണ്ട് യുസുഫ് കണിയാപുരം സ്വാഗതം ആശംസിക്കുകയും സാൽമിയ ഏരിയ സെക്രട്ടറി ആസിഫ് ഖാലിദ് നന്ദി പറയുകയും ചെയ്തു. ഫായിസ് ഉനൈസ് ഖിറാഅത്ത് നടത്തി.