മംഗഫ് : കേരള ഇസ്‌ലാമിക് ഗ്രൂപ് മംഗഫ് വെസ്റ്റ് യൂണിറ്റ് പ്രവർത്തകനായ തട്ടുപുരക്കൽ രാജ അഷ്റഫിന് യൂണിറ്റ് യാത്രയപ്പ് സംഘടിപ്പിച്ചു. യാത്രയപ്പ് യോഗത്തിൽ
സി.കെ.അഹ്‌മദ്, ഹാരിസ്, നൗഫൽ, ബഷീർ, ഇസ്മായിൽ, സമീർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഷ്‌റഫ് മറുപടി പ്രസംഗം നടത്തി. അഷ്‌റഫിനുള്ള ഉപഹാരം മംഗഫ് വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ശുഐബ് അസീസ് നൽകി. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശിയായ അഷ്‌റഫ് 15 വർഷത്തോളമായി കുവൈത്തിലുണ്ടായിരുന്നു. ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ശുഐബ് അസീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷബീർ സ്വാഗതം പറഞ്ഞു. അയാൻ നൗഫൽ ഖുർആൻ പാരായണം നടത്തി.