സാൽമിയ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ച് 2021 -22 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോൽസവം കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി ഉത്‌ഘാടനം ചെയ്‌തു. കെ. ഐ. ജി. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ, കെ. ഐ. ജി. കുവൈത്ത് ജനറൽ സെക്രട്ടറി പി ടി ഷാഫി, മദ്‌റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി എന്നിവർ സംസാരിച്ചു. കുട്ടികളോടൊപ്പം എന്ന പരിപാടിയിൽ മാജിക്കും പാട്ടുകളുമായി ഹെവൻസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം കെ. സിറാജ് കുട്ടികളുമായി സംവദിച്ചു.
ഹെവൻസ് പാഠ്യ പദ്ധതിയെ കുറിച്ച് ട്രെയിനറും ഹെവൻസ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ കെ. ഷാക്കിർ സംസാരിച്ചു. സ്കൈ ക്ളാസുകളിൽ പഠനം നടത്തുന്ന അഹ്‌നാഫ്, ഇഫാ ഫാത്തിമ, മൻഹ ഷരീഫ, ആലിയ ഇൽഹാം, അബ്ദുല്ല ആദം, മിഷ നാസിഫ്, ആമിന സാംറ, റാസി അസാം തുടങ്ങിയ കുട്ടികൾ ഖുർആൻ പാരായണം നടത്തി. ഫായിസ്, സായിദ് സജീർ, ആയിഷ അറക്കൽ, മുഹമ്മദ് ഇസ്ഹാൻ തുടങ്ങിയ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.
ഓൺലൈനിൽ സൂം പ്ളാറ്റ്ഫോമിലൂടെ നടത്തിയ പരിപാടിയിൽ പി. ടി. എ. പ്രസിഡണ്ട് മുഹമ്മദ് റഊഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ ഷിഹാബ് സ്വാഗതവും ഫായിസ് ഉനൈസ് ഖിറാഅത്തും നടത്തി. റുഷ്‌ദിൻ അമീർ സമാപന പ്രസംഗം നടത്തി. അധ്യാപകരായ ജസീറ ആസിഫ്, സജ്‌ന ഷിഹാബ്, ഷീജ ഉനൈസ്, അസ്‌ന ഫൈസൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.