കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയക്ക് കീഴിലുള്ള സൗഹൃദവേദിക്ക് പുതിയ ഭാരവാഹികളായി. പ്രസിഡണ്ടായി സജീവ് കുമാറിനെയും, സെക്രെട്ടറിയായി അൻവറിനെയും, വൈസ് പ്രസിഡണ്ടായി സുന്ദരൻ നായരെയും, ജോയിൻ സെക്രെട്ടറിമാരായി ഗിരീഷ് പരിയാരം, സുധാകരൻ, ട്രഷററായി കെ.വി.നൗഫലിനെയും തിരഞ്ഞെടുത്തു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിന് കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡണ്ട് സി.പി.നൈസാം നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ യൂ. അഷ്റഫ് നന്ദി പറഞ്ഞു