സാൽമിയ : നീണ്ട കാലത്തെ കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് സ്ഥിര താമസത്തിനു പോകുന്ന കെ.ഐ.ജി ഗാർഡൻ യൂണിറ്റ് അംഗം ബഷീർ കെ.എസ് ന് കെ.ഐ.ജി സാൽമിയ ഏരിയ യാത്രയയപ്പു നൽകി.യാത്രയയപ്പു പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസിഫ് ഖാലിദ് സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ,അമീർ കാരണത്ത്, അബ്ദുൽ ഷുക്കൂർ വണ്ടൂർ,റിഷ്ദിൻ അമീർ,വി. എം.ഇസ്മായിൽ മാള,ആസിഫ് ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ഏരിയയുടെ ഉപഹാരം ബഷീർ കെ. എസ് ന് നൽകി ആദരിച്ചു. തുടർന്ന് ബഷീർ കെ എസ് മറുപടി ഭാഷണം നടത്തുകയും ചെയ്തു.