കുവൈത്ത് : കേരള ഇസ്‌ലാമിക് ഗ്രൂപ് ഫഹാഹീൽ ഏരിയ പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു. അനീസ് അബ്ദുസ്സലാം ആമുഖ പ്രഭാഷണം നടത്തി. പുതിയ പ്രവർത്തന വർഷത്തേക്കുള്ള കേന്ദ്ര പ്രതിനിധി സഭയിലേക്കും ഏരിയ ഇലക്ട്രൽ കോളേജിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുപ്പ് നടന്നു. തെരഞ്ഞെടുപ്പിന് അബ്ദുൽ ബാസിത് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ടി അബ്‌ദുല്ല ഫൈസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ ചേർന്ന സമ്മേളനത്തിൽ കേന്ദ്ര പ്രതിനിധി അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് കെ. എ. അബ്‌ദുൽ ജലീൽ സ്വാഗതം പറഞ്ഞു. അബ്‌ദുൽ ഷുക്കൂർ ഖുർആൻ പാരായണം നടത്തി.