കുവൈത്ത്: കേരള ഇസ്‌ലാമിക് ഗ്രൂപ്പ് അബൂഹലീഫ ഏരിയയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള പ്രസിഡണ്ടായി അബ്ദുൽ ബാസിതിനെയും സെക്രട്ടറിയായി അംജദിനെയും ട്രഷററായി പി കെ നവാസിനെയും തെരഞ്ഞെടുത്തു. എം കെ നജീബ് (വൈസ് പ്രസിഡണ്ട്), എം വി അബ്‌ദുൽ റഹ്‌മാൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. വിവിധ വകുപ്പ് കൺവീനർമാരായി എ സി മുഹമ്മദ് സാജിദ്, വി കെ താജുദ്ധീൻ, എം ഐ മുഹമ്മദ് നസീം, വി അലി, കെ. എം ഹാരിസ്, നിഹാദ്, കെ. സി സമീർ, ഷംസീർ ഉമർ, എം ഐ മുഹമ്മദ് തസ്‌നീം, മുബാറക് തുടങ്ങിയവരെ തെരഞ്ഞെടുത്തു. 2023 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ പ്രവർത്തന കാലാവധി. വിവിധ യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രൽ കോളേജ് അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അബൂ ഹലീഫ ബ്ളോക് ഒന്നിലുള്ള തനിമ ഫ്ളാറ്റിൽ നടന്ന ഏരിയ ഇലക്ട്രൽ കോളേജ് അംഗങ്ങളുടെ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എൻ പി അബ്ദുൽ റസാഖ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പി കെ നവാസ് ഖുർആൻ പാരായണം നടത്തി. അബ്‌ദുൽ ബാസിത് സ്വാഗതം പറഞ്ഞു.