കുവൈത്ത് സിറ്റി : കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈത്ത് സിറ്റി ഏരിയ 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂസുഫ് എസ് കണിയാപുരം (പ്രസിഡന്റ്) എഫ് എം ഫൈസൽ (ജനറൽ സെക്രട്ടറി) ടി അഫ്‌സൽ (ട്രഷറർ) നാസർ മാള (വൈസ് പ്രസിഡന്റ്), അഫ്‌സൽ അബ്‌ദുല്ല ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. വകുപ്പ് കൺവീനർമാരായി ഫാറൂഖ്, ഷാജി ആലുവ, റാഷിദ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് നയീം, മുഹമ്മദ് നയീഫ് എന്നിവരെ തെരഞ്ഞെടുത്തു.
സിറ്റി ഒരുമ ഓഫീസിൽ വെച്ചു നടന്ന യോഗത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് നൈസാം തെരഞ്ഞെടുപ്പ് കാര്യങ്ങൾ നിയന്ത്രിച്ചു. യൂസുഫ് സ്വാഗതം പറഞ്ഞു. ഫൈസൽ ഖുർആൻ പാരായണം നടത്തി.