കുവൈത്ത് : കെ. ഐ. ജി. യുടെ സജീവ പ്രവർത്തകനായിരുന്ന മലപ്പുറം മമ്പാട് സ്വദേശി കാഞ്ഞിരപ്പാറ . അബ്‌ദുറഹ്‌മാൻ (52) മരണപ്പെട്ടു. ഏറെ നാളുകളായി അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെ നാട്ടിൽ വെച്ചാണ് മരണപ്പെട്ടത്. കെ. ഐ. ജി. യുടെ മംഗഫ്, ഫർവാനിയ ദാറുൽ ഖുർആൻ യൂണിറ്റുകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അൽ മദ്റസത്തുൽ ഇസ്‌ലാമിയയുടെ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിൽ അധ്യാപകനുമായിരുന്നു. 2020 ഫെബ്രുവരിയിൽ ലീവിന് നാട്ടിലേക്ക് പോയ അദ്ദേഹത്തിന് പിന്നീട് അസുഖ ബാധിതനായി കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല.
മിദ്‌ലജ് റഹ്‌മാൻ, മിൻഹാജ് റഹ്‌മാൻ, മാജിദ ഷെറിൻ എന്നിവർ മക്കളാണ്. സറീനയാണ് ഭാര്യ. ഖബറടക്കം നാളെ (27 വ്യാഴം) രാവിലെ 9 മണിക്ക് കുളത്തിങ്കൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.