കുവൈത്ത് സിറ്റി : പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് പോകുന്ന സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനമൂടിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.
ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ, പി പി അബ്ദുറസാഖ്, അൻവർ സഈദ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
എഴുത്തും വായനയും സാമൂഹ്യ പ്രവർത്തനവുമായി നാല് പതിറ്റാണ്ട് കാലമായി
കർമ നിരതമായി
കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു സാം. ദുരിതമനുഭവിക്കുന്ന ജന വിഭാഗത്തിന്റ വിമോചനത്തിന് വേണ്ടി മതവും മാർക്‌സിസവും ഉത്‌ഘോഷിക്കുന്ന വിമോചന പാഠങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുകയും സംവദിക്കുകയും ചെയ്‌തു.
കെ. ഐ. ജി. യുടെ രൂപീകരണ കാലഘട്ടം മുതലുള്ള നേതാക്കളുമായി
സ്നേഹ സൗഹൃദ ബന്ധം കാത്തുസൂക്ഷിച്ച അപൂർവം വ്യക്തിത്വമായിരുന്നു സാം പൈനമൂട്.
ആശയാദർശ തലങ്ങളിൽ വ്യത്യസ്ത പുലർത്തുമ്പോഴും സൗഹൃദവും സ്നേഹവും
കാണിച്ചു.
നാട്ടിലെത്തി സാമൂഹ്യ പ്രവർത്തനം തുടരാനും ജനങ്ങൾക്ക് ഉപകാരപ്രദമായ നൻമകൾ ചെയ്യാനും സാധിക്കട്ടെയെന്ന് പ്രാസംഗികർ ആശംസകൾ നേർന്നു.
കല ജനറൽ സെക്രട്ടറി സജി ജനാർദ്ധനൻ പ്രസംഗിച്ചു. സാം പൈനമൂടിനുള്ള ഉപഹാരം പി ടി ശരീഫ് സമ്മാനിച്ചു. സാം പൈനമൂട് മറുപടി പ്രസംഗം നടത്തി.
ഇടക്കാലത്ത് നിർജീവമായ കുവൈത്തിലെ സംവാദ ഇടങ്ങൾ വീണ്ടും സജീവമാകണമെന്ന് സാം പൈനമൂട് അഭിപ്രായപ്പെട്ടു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ കെ. ഐ. ജി. പ്രസിഡന്റ് പി ടി ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്
സ്വാഗതം പറഞ്ഞു.