കുവൈത്ത് സിറ്റി: സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്
കേന്ദ്ര സർക്കാർ മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് കേരള ഇസ്‌ലാമിക്
ഗ്രൂപ് കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. വിലക്ക് സംഘ്പരിവാർ ഭീരുത്വം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കി ജനാധിപത്യ
ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് നയിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
മുഴുവൻ ജനാധിപത്യ വിശ്വാസികളും ഫാഷിസ്റ്റുകൾക്കെതിരെ മീഡിയവണ്ണിനൊപ്പം ഉറച്ചുനിൽക്കണം. ധീരമായ മാധ്യമ പ്രവർത്തനം നടത്തുന്ന ചാനലിനോട് സംഘ്പരിവാർ ഭരണകൂടത്തിന് പക സ്വാഭാവികമാണ്. രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ മീഡിയ വണ്ണിനെതിരെ നടപടിയെടുക്കുന്നത്. ഭരണഘടനയെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്ര സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി ഇടപെടൽ സ്വാഗതാർഹമാണ്.
ജനങ്ങളുടെ ശബ്ദം കേൾപ്പിക്കുന്ന ശക്തമായ മാധ്യമ സ്ഥാപനമായി മീഡിയ വൺ നിലനിൽക്കുമെന്നും ഭയപ്പെടുത്താമെന്നതും ഊതിക്കെടുത്താമെന്നതും സംഘ്പരിവാറിന്റെ വ്യാമോഹമാണെന്നും
പ്രസ്താവനയിൽ പറഞ്ഞു.