കുവൈത്ത് സിറ്റി : യുദ്ധവും സമാധാനവും എന്ന തലക്കെട്ടില്‍ അബൂഹലീഫ ഏരിയ സൗഹൃദവേദി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ശ്രദ്ധേയമായി. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം മനുഷ്യത്വത്തിന് നിരക്കാത്തതാണ്. ലോകത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും യുദ്ധമെന്ന മഹാ വിനാശത്തിന് എതിരാണ്. എന്നാൽ യുദ്ധത്തെ അപലപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മുൻകാല അധിനിവേശങ്ങൾ വിസ്‌മരിക്കാൻ കഴിയില്ലെന്നും സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരനും ചിന്തകനുമായ പി.പി. അബ്ദുറസാഖ് പറഞ്ഞു.
പ്രവാസി എഴുത്തുകാരന്‍ പ്രേമന്‍ ഇല്ലത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍, കെ.ഐ.ജി. അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുല്‍ ബാസിത്ത് പാലാറ, ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ്, സൗഹൃദ വേദി ഫഹാഹീല്‍ പ്രസിഡന്റ് ബാബു സജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന ചർച്ച സമ്മേളനത്തിൽ അബൂഹലീഫ സൗഹൃദവേദി പ്രസിഡന്റ് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റ് അംഗം സുരേഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അജിത് കുമാര്‍ നന്ദിയും പറഞ്ഞു. സൗഹൃദവേദി സെക്രട്ടറി അലി വെള്ളരത്തൊടി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.