കുവൈത്ത് സിറ്റി : റമദാനിന് മുന്നൊരുക്കങ്ങൾ നടത്തിയും വിശ്വാസികൾക്ക് ഉദ്ബോധനങ്ങൾ നൽകിയും കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് സിറ്റി ഏരിയ “മർഹബൻ യാ റമദാൻ” പഠന സംഗമം സംഘടിപ്പിച്ചു.
കെ. ഐ. ജി, കേന്ദ്ര പ്രസിഡന്റ് പി ടി ശരീഫ് സംഗമം ഉദ്ഘാടനം ചെയ്‌തു. പുണ്യ റമദാനിനെ വരവേൽക്കാം എന്ന വിഷയത്തിൽ കെ. ഐ. ജി. കേന്ദ്ര വൈസ് പ്രസിഡണ്ട് സക്കീർഹുസൈൻ തുവ്വൂർ പ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനത്തിലൂടെ മനസും ശരീരവും പൂർണമായും രക്ഷിതാവിൽ സമർപ്പിക്കുവാൻ വിശ്വാസികൾ തയ്യാറാകണം. ദൈവ സ്‌മരണയാൽ ജീവിത വിശുദ്ധിയും ആത്മ സംസ്‌കരണവും നേടിയെടുക്കണം.
മിർഗാബ് ഒരുമ സെന്ററിൽ നടന്ന പഠന സംഗമത്തിൽ ഏരിയ പ്രസിഡന്റ് യൂസഫ് ദാറുസ്സലാം അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഖിറാഅതും ആരിഫലി സ്വാഗതവും ഫൈസൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.