കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിൻ്റെ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഏഴാം ക്ളാസ് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കുട്ടികളുടെ കോൺവെക്കേഷനും ഹെവൻസ് ഖുർആൻ കോഴ്‌സിലെ ഖുർആൻ പാരായണം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. കൊറോണ സുരക്ഷ ക്രമീകരണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതെ പോയ കോൺവൊക്കേഷനും ആദരവുമാണ് കഴിഞ്ഞ ദിവസം നടന്നത്.
2019-20, 2020-21 വർഷങ്ങളിൽ മദ്റസയുടെ ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ബ്രാഞ്ചുകളിൽ നിന്ന് പൊതുപരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 64 കുട്ടികളാണ് കോൺവൊക്കേഷനിൽ പങ്കെടുത്തത്. മൂന്ന് വർഷം കൊണ്ട് ഒന്നാo ക്ളാസിൽ നിന്ന് തന്നെ ഖുർആൻ പാരായണം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ആദരവിൽ 45 കുട്ടികൾ പങ്കെടുത്തു.
പരിപാടി ജംഇയ്യത്തു സൽ സബീൽ ജനറൽ മാനേജർ അഹ്മദ് മുഹമ്മദ് അൽ ഫാരിസി ഉത്‌ഘാടനം ചെയ്‌തു. കെ. ഐ. ജി. പ്രസിഡണ്ട് പി.ടി.ശരീഫ്, ഔഖാഫ് പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ലാഹ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മാർക് ലിസ്‌റ്റ്, മൊമെന്റോ എന്നിവ അഹ്മദ് അൽ ഫാരിസി, ഡോ: മസ്ഊദ് സ്വബ് രി, പി ടി ശരീഫ്, സക്കീർ ഹുസൈൻ തുവ്വൂർ, മുഹമ്മദലി അബ്ദുല്ലാഹ്, ഫിറോസ് ഹമീദ് തുടങ്ങിയവർ വിതരണം ചെയ്‌തു. വിതരണത്തിന് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി ടി മുഹമ്മദ് ഷാഫി നേതൃത്വം നൽകി. റിഷ്‌ദിൻ അമീർ, മുഹമദ് ഷാഹിദ്, അനീസ് അബ്‌ദുസ്സലാം, മുനീർ മഠത്തിൽ, മുഹമ്മദ് ഷിബിലി, എം കെ. നജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ബോർഡ് ഡയറക്റ്റർ അബ്‌ദുറസാഖ് നദ്‌വി അധ്യക്ഷതവഹിച്ചു. ശാലിഖ് അബ്ദുൽ അസീസ് ഖുർആൻ പാരായണം നടത്തി.