കുവൈത്ത് : ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവ വിശ്വാസം മനുഷ്യനെ പ്രാപ്‌തനാക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു.
സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റസ് ഇഫ്‌താറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. മനുഷ്യൻ പരിപൂർണമായി ആശ്രയിക്കേണ്ടതും അവലംബിക്കേണ്ടതും ചെറുതും വലുതുമായ മുഴുവൻ അറിവുകളുടെയും ഉടമസ്ഥനായ അല്ലാഹുവിനെയാണ്. കെ. ഐ. ജി. കേന്ദ്ര പ്രസിഡണ്ട് പി ടി ശരീഫ് ഉത്‌ഘാടനം ചെയ്‌തു.
കുവൈത്തിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക്പോകുന്ന ശാലിഖ് അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ സുധീർ, അജ്‌മൽ റുഷ്‌ദിൻ, ഹിലാൽ സലിം, മുഹമ്മദ് യാസീൻ, ആദിൽ അബ്‌ദുൽ റസാഖ്, ഹമീദുൽ യാസീൻ, മുഹമ്മദ് അമീൻ അറാഫത്ത്, യഹ്‌യ അബ്‌ദുൽ ഫത്താഹ്, മർവാൻ യാഖൂബ്, അദീബ് അബ്‌ദുൽ റഹ്‌മാൻ, അഹ്‌മദ് ലയൻ, ഫിസ ഫിറോസ്, നദ്‌വ നജീബ്, ഹിബ, ഫാത്തിമ ഹനീൻ സുമൻ തുടങ്ങിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഷബീർ കൊടുവള്ളി, പി.ടി. ശരീഫ്, ഫിറോസ് ഹമീദ്, ആശാ ദൗലത്ത്, സാബിഖ് യൂസുഫ്, അബ്ദുൽ ബാസിത്, എം കെ. നജീബ് എന്നിവർ ഉപഹാരങ്ങൾ നൽകി.
ഫഹാഹീൽ യൂണിറ്റി സെന്‍റര്‍ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്‌താറിൽ കൌമാരക്കാരായ ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റുഡന്റസ് ഇന്ത്യ കേന്ദ്ര കൺവീനർ റഫീഖ് ബാബു പൊന്മുണ്ടം അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർമാരായ നിയാസ്, എ സി മുഹമ്മദ് സാജിദ്, ഐ കെ ഗഫൂർ, എം എം നൗഫൽ, അജ്‌മൽ നയീഫ്, ഉസാമ ഹഷീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബാസിം ഉമർ ബിൻ സാബിർ ഖുർആൻ പാരായണം നടത്തി. സ്റ്റുഡന്റ്സ് ഇന്ത്യ സെക്രെട്ടറി നഈം സ്വാഗതം പറഞ്ഞു.