ഫഹാഹീല്‍ : ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ജീവിത വിശുദ്ധി കൊണ്ടും സഹന ശക്തികൊണ്ടും നേരിടാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് അബുഹലീഫ-ഫഹാഹീല്‍ എരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്‌താർ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം. ഭൗതിക സുഖ സൗകര്യങ്ങൾ മനുഷ്യനെ ദൈവ വിസ്‌മൃതിയിലേക്ക് നയിക്കുന്ന സാഹചര്യം ഉണ്ടാവരുത്. ദൈവ സ്‌മരണ വിശേഷാൽ സന്ദർഭങ്ങളിൽ മാത്രം വേണ്ടതല്ല. ജീവിതത്തിലുടനീളം വിശ്വാസത്തിന്റെ ചൈതന്യം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മംഗഫ് നജാത്ത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്‌താർ സമ്മേളനം കെ.ഐ.ജി. കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉത്ഘാടനം ചെയ്തു. ഫഹഹീല്‍ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ് അധ്യക്ഷതവഹിച്ചു. അബൂഹലീഫ ഏരിയ പ്രസിഡന്റ് ബാസിത് പാലാറ സ്വാഗതം ആശംസിച്ചു.
കെ.ഐ.ജി കേന്ദ്ര കൂടിയാലോചന സമിതി അംഗം അബ്ദു റസാഖ് നദ്‌വി ആശംസ പ്രസംഗം നടത്തി. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ്, സെക്രട്ടറി എം.കെ നജീബ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹ് നാസ് മുസ്തഫ, സാല്‍മിയ ഏരിയ പ്രസിഡന്റ് ആസിഫ് ഖാലിദ്, നിയാസ് ഇസ്‌ലാഹി, പി പി അബ്‌ദു റസാഖ്, സമീര്‍ മുഹമ്മദ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് നസീം നന്ദി പ്രകാശിപ്പിച്ചു. അബ്‌ദുൽ ഹാദി ഖുര്‍ആന്‍ പാരായണം നടത്തി.