കുവൈത്ത് സിറ്റി: സൗഹൃദ വേദി അബൂ ഹലീഫ ഏരിയ കമ്മിറ്റി പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് വേണ്ടി ഇഫ്‌താർ സംഗമം നടത്തി. മെഹ്ബൂല കല ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്‌താറിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. അൻവർ സഈദ് ഇഫ്‌താർ സന്ദേശം നൽകി. ഫഹാഹീൽ സൗഹൃദ വേദി പ്രസിഡണ്ട് ബാബു സജിത്, സാമൂഹ്യ പ്രവർത്തകൻ അനിയൻ കുഞ്ഞു എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു.
സൗഹൃദ വേദി പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ വി അലി സ്വാഗതം പറഞ്ഞു. കെ. ഐ. ജി. ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത്, റഫീഖ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൗഹൃദ വേദി സെക്രട്ടറി സുരേഷ് ബാബു നന്ദി പറഞ്ഞു.