കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഏഴാം ക്ളാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് അൽ മദ്റസത്തുൽ ഇസ്‌ലാമിയ ഫഹാഹീൽ ബ്രാഞ്ച് യാത്രയയപ്പ് സംഘടിപ്പിച്ചു.
ഖുർആൻ സ്‌റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കെ. ഐ.ജി. അബൂഹലീഫ ഏരിയ പ്രസിഡണ്ട് അബ്‌ദുൽ ബാസിത്, ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ്, ഡോക്‌ടറർ സാദിഖ് എന്നിവർ വിതരണം നടത്തി. പരിപാടിയിൽ കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും അധ്യാപകരും പി ടി എ പ്രതിനിധികളും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ഇഫ്‌താറോടുകൂടി സമാപിച്ചു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ മദ്‌റസ പ്രിൻസിപ്പാൾ എം കെ നജീബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ എ സി മുഹമ്മദ് സാജിദ് സ്വാഗതം പറഞ്ഞു. ഫിസാൻ അബ്‌ദുൽ ഖാദർ ഖുർആൻ പാരായണം നടത്തി.