കുവൈത്ത് സിറ്റി: കെ.ഐ.ജി. ഫഹാഹീൽ, അബൂ ഹലീഫ ഏരിയകൾ സംയുക്തമായി പെരുന്നാൾ അവധി ദിനങ്ങളിൽ പെരുന്നാൾ പൊലിമ എന്ന തലക്കെട്ടിൽ ഈദ് പിക്‌നിക് സംഘടിപ്പിച്ചു. വഫ്റ സിൻഡർല റിസോർട്ടിൽ നടന്ന പിക്‌നിക് കെ.ഐ.ജി. കേന്ദ്ര സെക്രട്ടറി എം കെ. നജീബ് ഉദ്ഘാടനം ചെയ്‌തു.
പുരുഷൻമാരുടെയും വനിതകളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ അരങ്ങേറി. ഗാനമേളയിൽ എം. കെ. അബ്‌ദുൽ ഗഫൂർ, പി.സമീർ മുഹമ്മദ്, ഷാഫി മകാതി, അൻവർ സാദത്ത്, ഷമീർ, ജലീൽ അരിയംപിള്ളി, മഹ്‌മൂദ് വലിയകത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ആദ്യ ലക്കി ഡ്രോ സമ്മാനം സഫിയ സമീർ മുഹമ്മദും ഗ്രാൻഡ് ലക്കി ഡ്രോ സമ്മാനം യൂനുസ് കാനോത്തും കരസ്ഥമാക്കി. ജീപാസ്, ചായ മക്കാനി, ബ്രില്യന്റ് അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.
റഫീഖ് ബാബു, എ.സി.മുഹമ്മദ് സാജിദ്, എം ഐ.മുഹമ്മദ് നസീം, ഫൈസൽ അബ്‌ദുല്ല, സോജാ സാബിഖ്, ഷിഫ്‌ന സമീർ, ജസീറ തസ്‌നീം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡണ്ട് സാബിഖ് യൂസുഫ് അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ അൻവർ ഷാജി സ്വാഗതം പറഞ്ഞു.