കുവൈത്ത് : പ്രകാശം പരത്തി അരനൂറ്റാണ്ട് എന്ന തലക്കെട്ടിൽ നടക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഈ വരുന്ന ജൂലൈ 12 ന് നാട്ടിൽ വെച്ച് കെ.ഐ.ജി. പ്രവാസി സംഗമം നടത്തുന്നു. വയനാട്ടിലെ പിണങ്ങോട് സ്ഥിതിചെയ്യുന്ന ഉമ്മുൽ ഖുറാ ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് സംഗമം നടത്തുന്നത്. 12 ന് രാവിലെ 10.30 ന് തുടങ്ങി വൈകുന്നേരം അവസാനിക്കുന്ന സംഗമം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി ആരിഫലി ഉദ്ഘാടനം ചെയ്യും. കെ.ഐ.ജി.യുടെ മുൻ പ്രസിഡണ്ടുമാരായ പി.കെ. ജമാൽ, എൻ കെ. അഹ്‌മദ്, കെ.എ. സുബൈർ, ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുന്നതാണ്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ കുവൈത്തിൽ ഉണ്ടായിരുന്ന മുൻ കെ.ഐ.ജി. പ്രവർത്തകരും അവധിക്ക് നാട്ടിൽ പോകുന്ന കെ.ഐ.ജി. പ്രവർത്തകരുമാണ് സംഗമത്തിൽ പ്രധാനമായും പങ്കെടുക്കുന്നത്. ആദരിക്കൽ, അനുസ്‌മരണം, ഫോട്ടോ പ്രസന്റേഷൻ, പ്രശ്നോത്തരി, കലാ പരിപാടികൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. പെരുന്നാൾ അവധിയിൽ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിക്കാനുള്ള രൂപത്തിലാണ് സംഗമം ഒരുക്കിയിരിക്കുന്നത്.