കുവൈത്ത് സിറ്റി : നീണ്ട 29 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എഞ്ചിനീയർ സയ്യിദ് മുഹമ്മദ് സാബുവിന് കെ ഐ ജി റിഗ്ഗായ് ഏരിയ യാത്രയയപ്പ് നൽകി. ഫൈസൽ മഞ്ചേരി, പി പി അബ്‌ദുൽ റസാഖ്, പി.പി.അഷ്‌റഫ്, പി.അബ്‌ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് മുഹമ്മദ് സാബു മറുപടി പ്രസംഗം നടത്തി. ഫൈസൽ മഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ഏരിയ ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡണ്ട് അഡ്വക്കേറ്റ് സിറാജ് സ്രാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി സി നൂറുദ്ധീൻ ഖുർആൻ പാരായണം നടത്തി. അറഫാത്ത് സ്വാഗതം പറഞ്ഞു.