കുവൈത്ത് സിറ്റി: ഗഫൂർ മൂടാടിയുടെ വിയോഗത്തിൽ കെ.ഐ.ജി കുവൈത്ത് അനുശോചിച്ചു. പതിറ്റാണ്ടുകളായി കുവൈത്തിലെ സാമൂഹിക മാധ്യമ രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഗഫൂർ മൂടാടിയുടെ വിയോഗം പ്രവാസി സമൂഹത്തിന് കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.ഐ.ജി അനുശോചന കുറിപ്പിൽ പറഞ്ഞു.