കുവൈത്ത് സിറ്റി : ബലി പെരുന്നാളിന് കുവൈത്ത് മത കാര്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതിയോടെ കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ വിവിധ പള്ളികളിൽ ജൂലൈ 9 ന് ശനിയാഴ്‌ച പെരുന്നാൾ നമസ്‌കാരവും പ്രഭാഷണവും നടക്കുമെന്ന് മസ്‌ജിദ് കൗൺസിൽ കൺവീനർ അറിയിച്ചു. റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി പള്ളിയിൽ അൻസാർ മൊയ്‌തീൻ, മംഗഫ് ഫഹദ് സാലിം പള്ളിയിൽ അനീസ് ഫാറൂഖി, മഹ്ബൂല ബ്ളോക് 2 ലുള്ള സഹ്‌മി ഫഹദ് മാജിദ് അൽ ഹാജിരി പള്ളിയിൽ അബ്‌ദു സത്താർ, സാൽമിയ ആഇശ നാഷി മറദീ അബൂ ആജിൽ പള്ളിയിൽ മുഹമ്മദ് ഷിബിലി, അർദിയ ഷൈമ അൽ ജബ്ർ പള്ളിയിൽ സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. വനിതകൾക്ക് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലായിടങ്ങളിലും രാവിലെ 5.16 ന് പെരുന്നാൾ നമസ്‌കാരം ആരംഭിക്കുന്നതാണ്.