വയനാട് : ഗോൾഡൻ ജൂബിലിയുടെ നിറവിൽ കെ.ഐ.ജി. കുവൈത്ത് സംഘടിപ്പിച്ച പ്രവാസി സംഗമം തലമുറകളുടെ സമാഗമ വേദിയായി മാറി. കഴിഞ്ഞ 50 വർഷത്തിനിടെ വിവിധ കാലയളവിൽ കുവൈത്തിൽ പ്രവാസികളായിരുന്ന കെ.ഐ.ജി. പ്രവർത്തകരും നാട്ടിൽ അവധിക്കെത്തിയ പ്രവർത്തകരും കുടുംബ സമേതം പ്രവാസി സംഗമത്തിൽ പങ്കുചേർന്നത് സൗഹൃദം പുതുക്കലിന്റെയും കെ.ഐ.ജി. യുടെ പ്രവർത്തന ചരിത്രം ഓർത്തെടുക്കുന്നതിനുമുള്ള അസുലഭാവസരമായി.
ഈ ലോകത്ത് നേടിയെടുക്കാൻ കഴിയുന്ന വലിയ സമ്പത്താണ് സ്നേഹമെന്നും ഗുണപരമായ സന്ദേശങ്ങൾ പരസ്പരം കൈമാറാൻ നമുക്ക് കഴിയണമെന്നും സംഗമം ഉത്ഘാടനം ചെയ്ത ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ ജനറൽ സെക്രെട്ടറി ടി. ആരിഫലി പറഞ്ഞു. കെ. ഐ. ജി. യെ നട്ടുവളർത്തി വന്മരമാക്കിയ പ്രവാസികളുടെ സംഭാവനകൾ വളരെ വലുതാണ്. പുതിയകാലത്തെ വെല്ലുവിളികളെ ആസൂത്രിതമായി നേരിടാൻ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വയനാട് ഉമ്മുൽ ഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ അങ്കണത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ കെ. ഐ. ജി. കുവൈത്ത് വൈസ് പ്രസിഡണ്ട് ഫൈസൽ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ. ഐ. ജി. പ്രസിഡന്റ് ഷരീഫ് പി. ടി. വീഡിയോ കോൺഫറൻസ് വഴി സദസ്സിനെ അഭിസംബോധനം ചെയ്തു. കെ. ഐ. ജി. മുൻ പ്രസിഡന്റുമാരായ എൻ. കെ. അഹമ്മദ്, പി. കെ. ജമാൽ, കെ. എ. സുബൈർ എന്നിവർക്ക് മെമെന്റൊ നൽകി ചടങ്ങിൽ ആദരിച്ചു. കെ. ഐ. ജി. യുടെയും പോഷകഘടകങ്ങളായ യൂത്ത് ഇന്ത്യ, ഐവ എന്നിവയുടെയും മുൻ ഭാരവാഹികളായ വി.പി. ഷൌക്കത്തലി, പി. പി. അബ്ദുറഹ്മാൻ പെരിങ്ങാടി, പി.വി. ഇബ്രാഹിം, മരക്കാർ മൌലവി, എസ്. എ. പി. ആസാദ്, വി. വി. നൗഷാദ്, ഇ. എൻ. നദീറ, ഇ. എൻ. നസീറ എന്നിവരെ ഗോൾഡൻ ജൂബിലി ഷാൾ അണിയിച്ച് ചടങ്ങിൽ ആദരിച്ചു.
ഉമ്മുൽ ഖുറ ഡയരക്ടർ ഇല്യാസ് മൌലവി, പി. പി അബ്ദുറഹ്മാൻ പെരിങ്ങാടി, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ല പ്രസിഡണ്ട് ടി. പി. യൂനുസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിട പറഞ്ഞ് പോയ പ്രവർത്തകരെ ചടങ്ങിൽ അനുസ്മരിച്ചു. ഖലീൽ റഹ്മാൻ ക്വിസ് മൽസരം നടത്തി. കെ. ഐ. ജി. യുടെ കഴിഞ്ഞ അമ്പത് വർഷത്തെ പ്രവർത്തനനങ്ങളുടെ സംക്ഷിപ്ത വീഡിയോ പ്രസന്റേഷൻ അംജദ് അവതരിപ്പിച്ചു. സംഗമത്തോടനുബന്ധിച്ചു വിവിധ കലാ പരിപാടികൾ അരങ്ങേറി. യാസിർ കരിങ്കല്ലത്താണി നേതൃത്വം നൽകി. കുട്ടികൾക്കും കൌമാര പ്രായക്കാർക്കുമായി സമാന്തരമായി നടത്തിയ ഇന്ററാക്ടീവ് സെഷന് ഫായിസ് വാണിയമ്പലം, മജീഷ്യൻ സിറാജ് നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
സംഗമത്തിന്റെ അസിസ്റ്റന്റ് കൺവീനർമാരായ എൻ. പി. അബ്ദു റസാഖ്, സി. കെ. നജീബ്, കമ്മിറ്റി അംഗങ്ങളായ പി.ടി. ഷാഫി, അബ്ദുറസാഖ് നദുവി, സി.എ. മനാഫ്, ഉമ്മുൽ ഖുറ പ്രതിനിധികളായ സി.കെ ഷമീം ബക്കർ, കെ. സി. ഷാക്കിർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മുസ്ഥഫ മാസ്റ്റർ, അമീൻ മമ്പാട് (അഡ്മിൻ & ഫിനാൻസ്), നവാസ് പൈങ്ങോട്ടായി, നുഹ്മാൻ പി (വേദി), ഇസ്ഹാഖലി (ഭക്ഷണം), വി. ഹാമിദലി, പി. എച്ച്. ഫൈസൽ (വളണ്ടിയർ കാപ്റ്റൻമാർ), സഫിയ ഹാമിദലി (വനിതാ വളണ്ടിയർ കാപ്റ്റൻ), അബ്ദു നാസർ (ടീൻസ് & മലർവാടി), അബ്ദുൽ ജലാൽ (ഐ.പി.എച്ച് സ്റ്റാൾ), ജാസിം (അക്കമഡേഷൻ), സി.കെ. ഹാഫിസ് (ട്രാഫിക്ക്) എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പ്രവർത്തകരും കുടുംബാംഗങ്ങളുൾപ്പെടെ അറുനൂറിലധികം പേർ സംഗമത്തിൽ പങ്കെടുത്തു. കെ.ഐ. ജി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പ്രോഗ്രാം കൺവീനർ റഫീഖ് ബാബു പൊൻമുണ്ടം നന്ദിയും പറഞ്ഞു. വി. പി. ഷൌക്കത്തലി ഖുർആൻ ക്ലാസ്സെടുത്തു. കെ. ഐ. ജി. സെക്രട്ടറി എം.കെ. നജീബ് അവതാരകനായി. സംഗമത്തോടനുബന്ധിച്ചു വിനോദ യാത്രയും സംഘടിപ്പിച്ചിരുന്നു.