കുവൈത്ത് സിറ്റി: കെ.ഐ.ജി. ബിൽഖീസ് യൂണിറ്റ് ഫ്രണ്ട്സ് സർക്കിളിന്റെ കീഴിൽ കബദ് റിസോർട്ടിൽ വച്ച് പിക്‌നിക്ക് നടത്തി. വ്യാഴം വെള്ളി ദിവസങ്ങളിൽ നടന്ന പിക്‌നിക്കിൽ കെ.ഐ.ജി. വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി ജെൻഡർ ന്യൂട്ടർ വിഷയത്തിൽ ക്ലാസ് നടത്തി. കെ.ഐ.ജി. അബ്ബാസിയ ഏരിയ പ്രസിഡൻ്റ് എം.എം. നൗഫൽ പിക്‌നിക് ഉത്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പിക്‌നിക്കിൽ വിവിധയിനം ഗെയിമികളും സിദ്ധീഖ് ഹസൻ്റെ നേതൃത്ത്വത്തിൽ ക്വിസ് മത്സരവും നടന്നു.
ബഷീർ തിരൂർ, ഷംസശുദ്ധീൻ, ഖാലിദ്, കെ.സി.സത്താർ, ജാബിർ, റഷീദ്ഖാൻ, എൻ.പി. റസാഖ്, അബ്ദുറഹ്മാൻ, സയ്യിദ് തങ്ങൾ, ഹാരിസ്, നബീല, സിമി, സബീന, സജ്ന, ഫാത്തിമ, നസീറ, റസിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഷാദ് തിടിൽ സംഗീത വിരുന്നിന് നേത്രത്വം നൽകി. റിയാസ് വടകര ഖുർആൻ ക്ലാസ്സ് നടത്തി. യൂണിറ്റ് പ്രസിഡൻറ് ജസീൽ ചെങ്ങളാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രറ്ററി അൻവർ സാദത്ത് സ്വാഗതവും ഫായിസ് അബ്ദുള്ള നന്ദിയും പറഞ്ഞു.