സാൽമിയ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ സാൽമിയ ബ്രാഞ്ച് 2022 -23 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോൽസവം കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കുവൈറ്റ് വൈസ് പ്രസിഡണ്ട് സക്കീർ ഹുസൈൻ തുവ്വൂർ ഉത്‌ഘാടനം ചെയ്‌തു. ധാർമിക ബോധമുള്ള മനുഷ്യനെ സൃഷ്ടിക്കാൻ മത വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ഐ ജി കുവൈറ്റ് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി.ടി.ഷാഫി, കെ.ഐ.ജി. സാൽമിയ ഏരിയ ട്രഷറർ ഷുക്കൂർ വണ്ടൂർ, സത്താർ കുന്നിൽ, വി.എം.ഇസ്‌മാഈൽ എന്നിവർ സംസാരിച്ചു.
ഹെവൻസ് പാഠ്യ പദ്ധതിയെ കുറിച്ച് പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി വിശദീകരിച്ചു. ഹെവൻസ് ഡിവിഷനുകളിൽ പഠനം നടത്തുന്ന കുട്ടികളുടെ പ്രകടനങ്ങൾ പ്രവേശനോത്സവം വേറിട്ടതാക്കി.
സ്‌കൈ ക്ളാസുകളിലെ കുട്ടികളായ അയിറ ഇശൽ, അഹ്‌നാഫ് ഫൈസൽ, അൽഹാൻ അൽത്താഫ്,
സൈൻ അഹമ്മദ്, യൂസുഫ് നിസാർ എന്നിവർ ഖുർആൻ പാരായണം നടത്തി.
അബ്ദുല്ല ആദം, അസീൻ മുഹമ്മദ്, ആയിഷ അറക്കൽ എന്നിവർ നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ അവതരിപ്പിച്ചു. വിദ്യാർത്ഥികളായ ഹെസ്സ മറിയം, യൂസുഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഖത്‍മുൽ ഖുർആൻ പൂർത്തീകരിച്ച അഹ്‌നാഫ് ഫൈസൽ, സൈൻ അഹമ്മദ്, യൂസുഫ് നിസാർ, യാസീൻ നിസാർ, ഇൽഹാം റിഷ്ദിൻ എന്നിവർക്കുള്ള സമ്മാനങ്ങൾ യഥാക്രമം സക്കീർ ഹുസൈൻ തുവ്വൂർ, ഷാഫി പി ടി, ഇസ്മായിൽ വി എം എന്നിവർ നൽകി. മദ്‌റസ പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു.
പി.ടി.എ. സെക്രട്ടറി വി.കെ.ഷിഹാബ് സ്വാഗതവും മൻഹ ശരീഫ ഖിറാഅത്തും നടത്തി. അഡ്‌മിനിസ്‌ട്രേറ്റർ റിഷ്ദിൻ അമീർ സമാപന പ്രസംഗം നിർവഹിച്ചു. അധ്യാപകരായ ജസീറ ആസിഫ്, സജ്‌ന ഷിഹാബ്, ഹുസ്‌ന നജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.